ജോര്‍ജിയ: മത്സ്യവിഭവങ്ങള്‍ ഇഷ്ടമില്ലാത്ത അധികമാരും ഉണ്ടാകില്ല. എന്നാല്‍ കായലിലും പുഴയിലും കടലിലുമൊക്കെ നീന്തിത്തുടിക്കുന്ന് മത്സ്യങ്ങളെക്കുറിച്ചോര്‍ത്തിട്ടുണ്ടോ? അവയുടെ വൈവിധ്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഹോളിവുഡ് സിനിമകളില്‍ മനുഷ്യനെ തിന്നുന്ന മീനുകളെ കണ്ടതല്ലാതെ ആരെങ്കിലും മൃഗമോ മത്സ്യമോ എന്ന് തോന്നിപ്പിക്കും വിധമുള്ള മീനുകളെ കണ്ടിട്ടുണ്ടോ? എന്നാല്‍ അത്തരം ഒരു വാര്‍ത്തയാണ് ജോര്‍ജ്ജിയയില്‍ നിന്നും പുറത്തുവരുന്നത്.
ജോര്‍ജ്ജിയയില്‍ കടല്‍ത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികള്‍. സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്താണ് വായില്‍ നിറയെ പല്ലുകളുള്ള ഒരു ഭീകര മീന്‍ ചത്ത് കരക്കടിഞ്ഞത്.പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതി തന്റെ മൂന്ന് വയസുകാരനായ മകനുമൊത്ത് കടല്‍ത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് ചത്ത് കരക്കടിഞ്ഞ ഈ അത്ഭുത മത്സ്യത്തെ കണ്ടെത്തിയത്. ഇവര്‍ കൂടുതല്‍ അടുത്തേക്ക് പോയപ്പോഴാണ് ഈ മീന്‍ ചില്ലറക്കാരനല്ലെന്ന് മനസിലായത്. മീനിന്റെ വായില്‍ നിറയെ മനുഷ്യന്റേതിന് സമാനമായ പല്ലുകള്‍.
ഷീപ്സ്ഹെഡ് എന്നയിനം മീനുകളാണ് ഇവ. വായില്‍ നിറയെ പല്ലുകളുണ്ടാകും. ഇരകളെ ചവച്ചരച്ച് തിന്നുന്നതിനാണ് ഇവയ്ക്ക് ഇത്രയധികം പല്ലുകള്‍. 15 മില്ലിമീറ്റര്‍ മുതല്‍ 76 സെന്റിമീറ്റര്‍ വരെ ഇവയുടെ പല്ലുകള്‍ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
Post Your Comments