ജോർജിയ : ന്യൂയോർക്കിൽ മുൻ മോഡൽ നഴ്‌സിംഗ് ഹോമിൽ പുഴുവരിച്ച് മരിച്ചു. അധികൃതരുടെ ശ്രദ്ധക്കുറവായിരുന്നു ഇത്രയേറെ പൈശാചികമായ ഒരു മരണത്തിന് കാരണമായത്. നഴ്‌സിംഗ് ഹോമിൽ ആളെക്കൊല്ലിയായ പുഴുക്കൾ ഉണ്ടെന്ന് മുന്നേ അന്തേവാസികൾ പരാതിപ്പെട്ടിരുന്നു എന്നാൽ അധികൃതർ ഇത് കണക്കിലെടുത്തില്ല. റെബേക്ക സെനിയെന്ന മുന്‍ മോഡലാണ് പുഴുവരിച്ച് മരിച്ചത്. ഇവരുടെ ശരീരത്തിൽ പുഴുക്കൾ കടിക്കുകയും ശേഷം ഉള്ളിൽ കടന്ന് പെറ്റുപെരുകയുമായിരുന്നു. ഇതായിരുന്നു റബേക്കയുടെ മരണത്തിന് കാരണമായത്.
also read: പ്രവാസി മലയാളികളില്‍ ഈ രോഗം കൂടുതലായി പിടിമുറുക്കുന്നു :
2010 ഓർമ്മക്കുറവ് ബാധിച്ചതിനെ തുടർന്ന് മകളാണ് റബേക്കയെ ചികിത്സയ്ക്കായി നഴ്‌സിംഗ് ഹോമിലെത്തിയത്. റെബേക്ക മറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണകാരണം പുറത്തായത്. താൻ മുൻപ് ഇങ്ങനെയൊരു മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്‌തിട്ടില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. മൃതദേഹത്തിനുള്ളിൽ നിന്ന് ധാരാളം പുഴുക്കളെ പോസ്റ്റ്‌മോർട്ടം സമയത്ത് കണ്ടെത്തിയിരുന്നു. പുഴുക്കൾ റബേക്കയുടെ ഉള്ളിൽ വളരുകയായിരുന്നു. ഇതാണ് മരണകരണമെന്നും തെളിഞ്ഞിട്ടുണ്ട്. ഇതോടെ നഴ്‌സിംഗ് ഹോമിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് റബേക്കയുടെ കുടുംബം.
Post Your Comments