മുസാഫര്‍നഗര്‍: 2013 ലെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 12പ്രതികളെ വെറുതെ വിട്ടു. കലാപത്തില്‍ ഇവരുടെ പങ്ക് തെളിയിക്കുന്ന തെളിവുകളുടെ അഭാവത്തിലാണ് യുപിയിലെ പ്രാദേശിക കോടതി ഇവരെ വെറുതെ വിട്ടത്.
ഐപിസി സെക്ഷന്‍ 395 (തീവെപ്പ്), 436 (കവര്‍ച്ച) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍ തിവാരി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
ഐപിസി 495, 436 വകുപ്പുകള്‍ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പതിമൂന്ന് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിനിടയില്‍ ഒരു പ്രതി മരിച്ചു. വാദ ത്തിനിടെ കേസിലെ പ്രധാനസാക്ഷികളിലൊരാളായ മുഹമ്മദ് സുലൈമാന്‍ പ്രസിക്യൂഷനെ പിന്തുണയ്ക്കാതെ വന്നതും കേസിന് തിരിച്ചടിയായി.
2013 സെപ്തംബര്‍ 7 ന് ജില്ലയില്‍ ഇസദ് ഗ്രാമത്തില്‍ കലാപം നടക്കുമ്പോള്‍ ഒരു വിഭാഗം വീടുകള്‍ തീ വയ്ക്കുകയും കൊള്ളയടിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.
Post Your Comments