Latest NewsKerala

സംസ്ഥാനത്ത് മഴ എത്താന്‍ വൈകും

തിരുവനന്തപുരം: ഈ വര്‍ഷം കേരളത്തില്‍ മഴ എത്താന്‍ വെകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്താന്‍ ജൂണ്‍ ആദ്യവാരം കഴിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം മഴയെത്താന്‍ വൈകിയാലും മഴയുടെ അളവില്‍ കുറവുണ്ടാവില്ലെന്നും നിരീക്ഷണ കേന്ദ്രം പറഞ്ഞു.

അതേസമയം കേരളത്തില്‍ ഇത്തവണ ലഭിച്ച വേനല്‍ മഴയിലും വന്‍ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ 53 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button