സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ തുടരുന്നതാണ്. തെക്കൻ- മധ്യ ജില്ലകളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണ മഴയ്ക്കൊപ്പം ഇടിമിന്നൽ ഉണ്ടാകുന്നതാണ്. കൂടാതെ, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
കേരള തീരത്ത് ഉയർന്ന തിരമാലകൾ, കടലാക്രമണം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, മത്സത്തൊഴിലാളികൾ, തീരദേശ നിവാസികൾ എന്നിവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണം ഉണ്ടാകുമെങ്കിലും, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
Also Read: കെട്ടുകാഴ്ചയ്ക്കിടെ സംഘർഷം: യുവാവ് അറസ്റ്റിൽ
വേനൽ മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടനാട് മേഖലയിൽ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. വീടുകൾ, വാഹനങ്ങൾ എന്നിവയ്ക്ക് മുകളിൽ മരങ്ങൾ പൊട്ടി വീണിട്ടുണ്ട്.
Post Your Comments