ന്യൂഡൽഹി: രാജ്യത്ത് കാലാവസ്ഥാ പ്രവചനത്തിന് ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സുപ്രധാന തീരുമാനം. എഐയുടെ സഹായത്തോടെ കാലാവസ്ഥ പ്രവചനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ ശക്തമായ മഴ, വെള്ളപ്പൊക്കം, വരൾച്ച എന്നിവയ്ക്കുള്ള സാധ്യതകൾ മുൻകൂട്ടി അറിയാൻ സാധിക്കും.
ലോകമെമ്പാടുമുള്ള കാലാവസ്ഥ ഏജൻസികൾ ഇതിനോടകം തന്നെ എഐ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സയൻസ് ആൻഡ് എൻവിയോൺമെന്റ് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം ഇതുവരെ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് 3,000-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, ആഗോളതാപനവും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന് എഐ ഉപയോഗിക്കുന്നതിലൂടെ ചെലവുകൾ കുറയ്ക്കാനും, വേഗത മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.
Also Read: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം
രാജ്യത്ത് കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവർ നിരവധിയാണ്. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ലോകത്തെ രണ്ടാമത്തെ വലിയ ഉൽപ്പാദക രാജ്യമായ ഇന്ത്യയിൽ കൃത്യമായ കാലാവസ്ഥ പ്രവചനം ഏറെ പ്രധാനപ്പെട്ടതാണ്. അതിനാൽ, ഉടൻ തന്നെ എഐ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് കാലാവസ്ഥാ വകുപ്പിന്റെ തീരുമാനം.
Post Your Comments