കുവൈറ്റ് സിറ്റി : സ്വകാര്യ സ്‌കൂളില്‍ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്. കുവൈറ്റിലെ ഹവല്ലിയില്‍ സ്വകാര്യ സ്‌കൂളിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു സംഭവം. പന്ത്രണ്ട് പേരടങ്ങുന്ന അക്രമി സംഘം സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് ഇരച്ചുകയറി വെടിവെക്കുകയായിരുന്നു എന്നാണു വിവരം. ആര്‍ക്കും പരിക്കില്ല. സുരക്ഷാ ജീവനക്കാര്‍ അക്രമികളെ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
Post Your Comments