വിദേശത്ത് പോകാന്‍ അനുമതി തേടിയ കാര്‍ത്തി ചിദംബരത്തിനോട് സ്വന്തം മണ്ഡലത്തിനു ശ്രദ്ധ നല്‍കു എന്നു സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് കാര്‍ത്തി ചിദംബരം. മൂന്ന് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചിദംബരം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വിദേശത്ത് പോകാന്‍ അനുമതി ആവശ്യപ്പെട്ട കാര്‍ത്തി ചിദംബരത്തിന് പത്ത് കോടി രൂപയുടെ ജാമ്യത്തില്‍ കോടതി അനുമതി നല്‍കിയിരുന്നു. പിന്നീട് മെയ് മാസത്തില്‍ അമേരിക്കയില്‍ പോകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ വീണ്ടും സമീപിച്ചപ്പോള്‍ പത്ത് കോടി രൂപ കൂടി കെട്ടിവയ്ക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ആദ്യം കെട്ടിവച്ച തുക വായ്പ എടുത്തതാണെന്നും അത് തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് കാര്‍ത്തി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷ സുപ്രീം കോടതി തള്ളി
സ്വന്തം മണ്ഡലത്തിന് ശ്രദ്ധ കൊടുക്കൂ എന്ന് കാര്‍ത്തി ചിദംബരത്തോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെടുകയും ചെയ്തു. പണം തിരിച്ചെടുത്ത് വീണ്ടും കെട്ടിവെച്ചു വിദേശ യാത്ര അനുമതി വാങ്ങാനായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ നീക്കം. 3500 കോടി രൂപയുടെ എയര്‍സെല്‍ മാക്സിസ് കരാറിലും 350 കോടി രൂപയുടെ ഐഎന്‍എക്സ് മീഡിയ കേസിലും അന്വേഷണം നേരിടുന്നവരാണ് കാര്‍ത്തി ചിദംബരവും പിതാവ് പി ചിംദബരവും. വിദേശത്ത് പോകാന്‍ ഇവരെ അനുവദിക്കരുതെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
Post Your Comments