Latest NewsIndia

മദ്യപിച്ച് രോഗിയായ അമ്മയെ ചികിൽസിക്കാൻ ഭിക്ഷയെടുത്ത് ആറ് വയസ്സുകാരി

ബെം​ഗളൂരു: മദ്യപിച്ച് രോഗിയായ അമ്മയെ ചികിൽസിക്കാൻ ഭിക്ഷയെടുത്ത് ആറ് വയസ്സുകാരി. കര്‍ണാടകയിലെ കോപ്പലിലെ സര്‍ക്കാര്‍‌ ആശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ ചികിത്സയ്ക്കായാണ് ആറ് വയസ്സുകാരി ഭിക്ഷയെടുക്കുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ കര്‍ണാടക വനിതാ-ശിശുക്ഷേമ വകുപ്പ് (ഡിഡബ്ലുസിഡി) അമ്മയ്ക്കും കുട്ടിക്കും സഹായഹസ്തവുമായെത്തി. അമ്മയുടെ ചികിത്സയ്ക്കാവശ്യമായ തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും കൂടാതെ കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതായും ഡിഡബ്ലുസിഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button