തെന്മല : പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു , പരപ്പാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. മുൻ വർഷങ്ങളെ അപേഷിച്ച് ഇത്തവണ 7 മീറ്റർ വെള്ളം കുറവായിട്ടാണ് കണ്ടെത്തിയത് .
കെഐപി ഇടതു – വലതുകര കനാൽ വഴി ജലമൊഴുക്കുന്നതാണ് അണക്കെട്ടിലെ ജലനിരപ്പിന്റെ അളവ് കുറയാനുള്ള കാരണം . കല്ലട ജലവൈദ്യുതി നിലയത്തിലെ ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് കല്ലടയാർ വഴി കനാലുകളിലേക്ക് ജലം തുറന്നുവിടുന്നത് .
കനാലിലേക്ക് വെള്ളമൊഴുകുമ്പോൾ ദിനംപ്രതി 30 സെ. മി വീതം ഡാമിലെ ജലനിരപ്പ് താഴുകയാണ് . 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് 90 മീറ്റർ എത്തുന്നതുവരെ വെള്ളം പുറത്തേക്കൊഴുക്കാനാകും.
Post Your Comments