Latest NewsKerala

മസാല ബോണ്ട്: രൂക്ഷ വിമര്‍ശനുവുമായി ശബരീനാഥ്

കിഫ്ബി വെബ്‌സൈറ്റില്‍ മസാല ബോണ്ടിന്റെ വിവരമില്ല

തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ നിയമ സഭയില്‍ ചര്‍ച്ച തുടങ്ങി. മസാലബോണ്ടില്‍ കെ.എസ്‌ ശബരിനാഥ് എംഎല്‍എ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി ലണ്ടനില്‍ അടിച്ചത് സിപിഎമ്മിന്റെ മരണ മണിയാണെന്ന്  ശബരിനാഥ് പറഞ്ഞു. മസാല ബോണ്ടില്‍ എല്ലാ കാര്യങ്ങളും ദുരൂഹമാണ്. കിഫ്ബി എന്നത് കിച്ചന്‍ ക്യാബിനെറ്റ് എന്നാണെന്നും ശബരീനാഥ് കുറ്റപ്പെടുത്തി.

കിഫ്ബി വെബ്‌സൈറ്റില്‍ മസാല ബോണ്ടിന്റെ വിവരമില്ല. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ മാത്രമാണ് വിവരങ്ങളുള്ളത്. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ കൂടിയ നിരക്ക് മസാല ബോണ്ടിനാണ്. കമ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ദുരൂഹമണെന്നും ശബരി പറഞ്ഞു.

അതേസമയം മസാല ബോണ്ട് വിഷയത്തില്‍ നടക്കുന്നത് അനാവശ്യ വിവാദമാണെന്ന് എ.എന്‍ എംസീര്‍ എംഎല്‍എ പറഞ്ഞു. സിഡിപിക്യു മാത്രമല്ല മറ്റു കമ്പനികളും മസാല ബോണ്ടിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button