
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ (സംസ്കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്കുള്ള അഭിമുഖം മേയ് 31ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
Post Your Comments