ന്യൂ ഡൽഹി : മുൻ ഇന്ത്യൻ ഓപ്പണറും നിയുക്ത എം പിയുമായ ഗൗതം ഗംഭീറിനെ വിവരദോഷിയെന്നു വിളിച്ച് പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രിദി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ലോകകപ്പിലെ പാകിസ്താനുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ഇതാണ് അഫ്രീദിയെ ചൊടിപ്പിച്ചത്.
‘ഗംഭീര്‍ പറഞ്ഞത് വിവേകപൂര്‍വമുള്ള അഭിപ്രായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. വിവേകമുള്ള മനുഷ്യന്‍ പറയുന്നതാണ് ഇക്കാര്യം എന്ന് തോന്നുന്നുണ്ടോ. വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ പറയുമോ’- ഒരു വാര്‍ത്താസമ്മേളനത്തില്‍ ഗംഭീറിനെ ശക്തമായ ഭാഷയില്‍ വിമർശിച്ച് അഫ്രീദി പറഞ്ഞു. ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ളത്. പരമ്പരാഗത വൈരികളായ ഇരുകൂട്ടരും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം മാഞ്ചസ്റ്ററില്‍ ജൂൺ പതിനാറിനാണ്.
ക്രിക്കറ്റ് മൈതാനത്തിനു പുറത്ത് അഫ്രീദി- ഗംഭീര്‍ വാക് പോര് തുടങ്ങിയിട്ട് ഏറെ നാളുകളായി. തന്‍റെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ ഗംഭീറിന് പെരുമാറ്റ പ്രശ്‌നമുണ്ടെന്ന് അഫ്രീദി എഴുതിയിരുന്നു. ഇതിനു പിന്നാലെ പിന്നാലെ ഇരുവരും പലതവണ ഉരസിയിരുന്നു. മെഡിക്കല്‍ ടൂറിസത്തിന് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇപ്പോഴും ഇന്ത്യ വിസ അനുവദിക്കുന്നുണ്ട്. അഫ്രീദിയെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ താന്‍ തയ്യാറാണെന്നും ഗംഭീര്‍ അന്ന് മറുപടി പറഞ്ഞിരുന്നു.
Post Your Comments