പുൽവാമ ആക്രമണത്തിൽ കേന്ദ്രത്തെ പഴിച്ചും പാകിസ്താനെ പിന്തുണച്ചും പത്തനംതിട്ട കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പരാമർശത്തിനെതിരെ എഴുത്തുകാരൻ ജിതിൻ കെ ജേക്കബ്, ഈരാറ്റുപേട്ടയിൽ നിന്ന് വോട്ടുകൾ ബൾക്കായി കിട്ടാനാണ് ഈ പ്രീണനം എന്ന് ജിതിൻ ആരോപിച്ചു.
ജിതിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
പുൽവാമ സ്ഫോടനത്തിൽ ‘പാക്കിസ്ഥാന് എന്ത് പങ്കെന്ന്’ നിലവിലെ പത്തനംതിട്ട എം പിയും, കോൺഗ്രസ് സ്ഥാനാർഥിയും ആയ ആന്റോ ആന്റണി ചോദിച്ചത് ആരെ പ്രീണിപ്പിക്കാൻ ആണെന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്, ഈരാറ്റുപേട്ട പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ആണ് എന്നത് തന്നെ..
പ്രീണനം നടത്തിയാൽ ഈരാറ്റുപേട്ടയിൽ നിന്ന് ബൾക്ക് ആയി വോട്ട് കിട്ടിക്കോളും. ഇനിയിപ്പോൾ ഹമാസ് സ്തുതികൾ വീണ്ടും ആവർത്തിച്ചാലും അത്ഭുതം ഇല്ല. ഇപ്പോൾ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിങ്ങൾക്ക് ഇന്ത്യ പൗരത്വം കൊടുക്കാത്തതിന്റെ പേരിൽ കേരളത്തിലെ ഒരു വിഭാഗം മുസ്ലിങ്ങളും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും CAA വിരുദ്ധ സമരം എന്ന ലേബലിൽ തെരുവിൽ കലാപവുമായി നടക്കുകയാണ്.
ഈ രാജ്യങ്ങളിലെ മുസ്ലിങ്ങളെ ഇന്ത്യയിൽ കയറ്റാൻ നടക്കുന്ന ഒറ്റൊരുത്തനെയും പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപെട്ടപ്പോൾ കണ്ടില്ല എന്ന് കൂടി ഓർക്കണം..
ഹിന്ദുക്കളും ക്രിസ്ത്യാനികളും മതേതരത്വം പുഴുങ്ങി തിന്നുന്നവർ ആയത് കൊണ്ട് അവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ. അതുകൊണ്ട് എത്ര പ്രീണനം നടത്തിയാലും, ഏത് തീവ്രവാദികളെ പിന്തുണച്ചാലും, ഇന്ത്യയെ ഒരു ഗാസ ആക്കി മാറ്റിയാലും അവർ പ്രതികരിക്കില്ല.
അപ്പോൾ പിന്നെ പത്തനംതിട്ടയിൽ ആര് വിജയിക്കും എന്ന് ഇനി പറയേണ്ടതില്ലല്ലോ..
Post Your Comments