മറയൂർ: കാത്തിരുന്നു ലഭിച്ച മഴ കാന്തല്ലൂരുകാരെ കണ്ണീരിലാഴ്ത്തി, കാത്തിരുന്നു ലഭിച്ച മഴ കർഷകർക്ക് കണ്ണീർ മഴയായി . കാന്തല്ലൂരിൽ പെയ്ത കനത്തമഴയിൽ ശീതകാല പഴവർഗ്ഗങ്ങൾക്ക് വ്യാപക നാശനഷ്ടം സംഭവിച്ചു. ആലിപ്പഴം വീണതാണ് പഴങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമായത് .
ഏറെ വില ലഭിയ്ക്കുന്ന ആപ്പിൾ, പ്ളംസ്, സബർജെൽ, പാഷൻഫ്രൂട്ട്, പീച്ചസ് തുടങ്ങിയ പാതി വിളവായ പഴങ്ങൾ നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ നാലര വരെ പെയ്ത മഴയിലാണ് ആലിപ്പഴങ്ങൾ വീണത്. ഓഗസ്റ്റ് മാസത്തിൽ വിളവെടുക്കാവുന്ന പഴങ്ങൾ വ്യാപകമായി നശിച്ചതിനാൽ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
Post Your Comments