ന്യൂദല്‍ഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപിയുമായിരുന്ന രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ മാസം 23 നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേയ്ക്ക് കടക്കുന്നത് തടയാനായി രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.
രാജീവ് കുമാറിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അടുത്ത വിശ്വസ്തനാണ് രാജീവ് കുമാര്‍. കേസില്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീം കോടതി സിബിഐയ്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
ഇതിനെതിരെ അപ്പീല്‍ നല്‍കുന്നതിനായി അറസ്റ്റ് ചെയ്യുന്നത് ഒരാഴ്ചത്തേയ്ക്ക് കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ സ്‌റ്റേ വീണ്ടും നീട്ടാന്‍ രീജിവ് ഹര്‍ജി നല്‍കിയതോടെ കോടതി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.
Post Your Comments