തിരുവനന്തപുരം : അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെഎം മാണിക്ക് നിയമസഭയുടെ ആദരവ്.സമാനതകളില്ലാത്ത നേതാവായിരുന്നു കെഎം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാൻ കഴിയുമോയെന്നത് സംശയമെന്നത് സ്പീക്കർ പി. രാമകൃഷ്‌ണൻ വ്യക്തമാക്കി. കേരളാ രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണിയോടുള്ള ആദരവായി കാരുണ്യ പദ്ധതി തിരിച്ചുകൊണ്ടുവരണമെന്ന് എംകെ മുനീർ നിയമസഭയിൽ പറഞ്ഞു.
പി.ജെ ജോസഫാണ് കെ.എം മാണിയുടെ സീറ്റില്‍ ഇരിക്കുന്നത്. അതേസമയം നിയമസഭയില്‍ മാണി ഇരുന്ന സീറ്റ് ഉപനേതാവായ പി.ജെ ജോസഫിന് നല്‍കിയതോടെ പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. പി.ജെ ജോസഫിന് മുന്‍നിര സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും, നല്‍കരുതെന്നാവശ്യപ്പെട്ട് മാണിവിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
Post Your Comments