തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ അന്ന് അക്രമം അഴിച്ചുവിട്ടത് യുഡിഎഫ് ആണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മന്ത്രി ശിവന്‍കുട്ടിയെ അന്ന് യുഡിഎഫ് അംഗങ്ങള്‍ തല്ലി ബോധം കെടുത്തിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: ദാവൂദ് ഇബ്രാഹിമുമായി നവാബ് മാലികിന് വളരെ അടുത്ത ബന്ധം: തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ഇ.ഡി
‘ബജറ്റ് അവതരിപ്പിക്കാന്‍ ആസൂത്രിതമായി പദ്ധതി തയ്യാറാക്കിയാണ് യുഡിഎഫ് അംഗങ്ങള്‍ സഭയിലേക്ക് പ്രവേശിച്ചത്. ഈ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ തങ്ങള്‍ പ്രതിഷേധിച്ചു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ഇതിനിടെ യുഡിഎഫ് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും എല്‍ഡിഎഫിന്റെ സ്ത്രീ എംഎല്‍എമാരെ അധിക്ഷേപിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തങ്ങള്‍ പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തെ മസില്‍ പവര്‍കൊണ്ട് യുഡിഎഫ് പ്രതിരോധിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്’, ജയരാജന്‍ വ്യക്തമാക്കി.
‘കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫ് ആണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ യുഡിഎഫ് അംഗങ്ങള്‍ തല്ലി ബോധം കെടുത്തി. മറ്റ് പലരെയും ആക്രമിച്ചു. വനിതാ എംല്‍എമാരെ കടന്ന് പിടിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവര്‍ നടത്തിയ അക്രമത്തിന്റെ ഭാഗങ്ങള്‍ ഇല്ലാത്ത ദൃശ്യങ്ങള്‍ മാത്രം പ്രചരിപ്പിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ നിയമ നടപടിയിലേക്ക് നീങ്ങിയത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇടത് എംഎല്‍എമാര്‍ക്കെതിരെ കേസ് എടുത്തത് തികച്ചും ഏകപക്ഷീയമായാണ്. വാച്ച് ആന്റ് വാര്‍ഡിനെ ഉപേയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു സംഘര്‍ഷം. ഒന്നാമത്തെ കുറ്റവാളികള്‍ യുഡിഎഫ് എംഎല്‍എമാരും മന്ത്രിമാരുമാണ്. എംഎല്‍എമാരുടെ സുരക്ഷ അന്നത്തെ സ്പീക്കര്‍ ഉറപ്പുവരുത്തിയില്ല’, ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.
Post Your Comments