തിരുവനന്തപുരം: മന്ത്രി ശിവന്‍കുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാലാണ് നിയമസഭയിലെ കയ്യാങ്കളിയെപ്പറ്റി അദ്ദേഹം പ്രതികരിക്കാത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. സംഭവത്തില്‍ വി.ശിവന്‍കുട്ടി പ്രതികരിച്ചില്ലല്ലോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഇ.പി ജയരാജന്റെ മറുപടി. താനാണ് സംഭവത്തിന്റെ ദൃക്സാക്ഷി. താന്‍ പറയുന്നതിന് മുകളില്‍ ശിവന്‍കുട്ടി എന്ത് പറയാനാണ്. ബോധംകെട്ട് കിടക്കുന്ന ആള് എന്ത് പറയാനാണെന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു.
Read Also:കോഹ്‌ലിയെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് വെറുതെ മണ്ടത്തരങ്ങള്‍ പറയാതിരിക്കു: ഗൗതം ഗംഭീർ
വി.ശിവന്‍കുട്ടി നൃത്തം ചെയ്ത് കുഴഞ്ഞു വീണതാണെന്ന് പറഞ്ഞ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇ.പി.ജയരാജന്‍ മറുപടി നല്‍കി. രമേശ് ചെന്നിത്തലയാണോ ദൃക്സാക്ഷി, അവിടെ നൃത്തമാണോ നടന്നത് എന്ന് ക്ഷുഭിതനായി ജയരാജന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് തിരിച്ച് ചോദിച്ചു. എല്ലാവരും സംഭവം കണ്ടിട്ടുള്ളതാണ്, രമേശ് ചെന്നിത്തല അതിന്റെ ദൃശ്യങ്ങള്‍ ആദ്യം കാണാന്‍ ശ്രമിക്ക് എന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
Post Your Comments