‘ മുംബൈ : ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ച് വില്‍പ്പനയ്ക്ക് തയ്യാറായി ഹാര്‍ലി ഡേവിഡ്‌സണ്‍ പിടിക്കാന്‍ വിലക്കുറവ് തന്നെയാണ് മാനദണ്ഡമെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞ് ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്സണ്‍. ഇതിനായി വിലകുറഞ്ഞ റേഞ്ചിലുള്ള ബൈക്കുകള്‍ നിരത്തിലിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണി കീഴടക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ കമ്ബനി ഒരുങ്ങുന്നെന്നും ഇതിനായി 250 മുതല്‍ 500 വരെ സിസി എന്‍ജിന്‍ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകള്‍ പുറത്തിറക്കാനുള്ള ആലോചന കമ്പനി തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വി-ട്വിന്‍ എന്‍ജിനുള്ള ഈ ചെറു ബൈക്കുകള്‍ക്ക് വില താരതമ്യേനെ മറ്റ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളേക്കാള്‍ കുറവായിരിക്കും എന്നാണ് സൂചന
Post Your Comments