കൊച്ചി :കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെയുള്ള വ്യാജ രേഖ കേസ് , കര്‍ദിനാളിനെ പിന്തുണച്ച് മാധ്യമ കമ്മീഷന്‍. കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിര്‍ത്തി ഇറക്കിയ സര്‍ക്കുലറിനെതിരെ സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍. സര്‍ക്കുലര്‍ നിര്‍ഭാഗ്യകരമെന്നും കര്‍ദിനാള്‍ മേലധ്യക്ഷനായ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചത് ഉചിതമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
രേഖ വ്യാജമെന്ന് വ്യക്തമാണെന്നും അങ്ങനെയല്ലെന്നു പറയുന്നവര്‍ തെളിവ് നല്‍കണമെന്നും കമ്മിഷന്‍ പറഞ്ഞു. നിയമവിഷയങ്ങള്‍ ആരാധനയ്ക്കിടെ ചര്‍ച്ചയാക്കുന്നതു ശരിയല്ല. മാര്‍ മനത്തോടത്തിനെയും ഫാ. തേലക്കാട്ടിനെയും പ്രതികളാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാര്‍ ആലഞ്ചേരിയും പരാതിക്കാരന്‍ ഫാ.ജോബിയും പൊലീസിനെ ഇത് അറിയിച്ചു. ഇനി നടപടിയെടുക്കേണ്ടത് പൊലീസും കോടതിയുമാണെന്നും മാര്‍ പാംപ്ലാനി അധ്യക്ഷനായ കമ്മിഷന്‍ അറിയിച്ചു
Post Your Comments