Latest NewsUAE

കീടനാശിനി ശ്വസിച്ച് പത്തുവയസുകാരൻ മരിച്ചു

ഷാർജ : കീടനാശിനി ശ്വസിച്ച് പാകിസ്ഥാനി സ്വദേശിയായ പത്തുവയസുകാരൻ മരിച്ചു. ഷാർജയിലെ അൽ നഹ്ഡയിലെ അയൽവാസിയുടെ വീട്ടിൽ നിന്നാണ് കുട്ടിക്ക് കീടനാശിനി വിഷബാധയേറ്റത്. കോമൽ എസ്. ഖാൻ എന്ന കുട്ടിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്.

കുട്ടിയുടെ സഹോദരി ഖാവാസ്മിയയെ ഐസിയുയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാവ് അരിഫ ഷാഫി ഖാൻ പിതാവ് ഷഫിയ അലൻഖാൻ എന്നിവരും ആശുപത്രിയിലാണ്. കുട്ടിയുടെ മരണകാരണം വിഷബാധയേൽക്കുന്ന രാസവസ്തുക്കളാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പ്രാരംഭ ഫോറൻസിക് അന്വേഷണത്തിൽ, വീടിനുള്ളിൽ അലിയുമിനിയം ഫോസ്ഫൈഡ് എന്ന വിഷവാതകം കണ്ടെത്തി.പോലീസ് അന്വേഷണം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button