ബീജീംഗ് : യു.എസ്-ചൈന വ്യാപാര ബന്ധം കൂടുതല്‍ ഉലയുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നികുതി ഏര്‍പ്പെടുത്തിയ യു.എസിനെതിരെ ചൈന രംഗത്ത് വന്നു. ഉത്പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടി ചൈനീസ് വിപണിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് വ്യവസായ-വിവരസാങ്കേതിക സഹമന്ത്രി പറഞ്ഞു.. നികുതി വര്‍ധന മൂലമുണ്ടായത് നേരിയ നഷ്ടം മാത്രമാണ്. ഇത് നികത്താന്‍ നടപടികള്‍ സ്വീകരിക്കുന്നതായും വാങ് സിയൂന്‍ പറഞ്ഞു.
200 ബില്യണ്‍ ഡോളര്‍മൂല്യം വരുന്ന ചൈനീസ് ഇറക്കുമതി സാമഗ്രികള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുക വഴി, ചൈനീസ് സമ്പദ്ഘടനയെ ദുര്‍ബലപ്പെടുത്താമെന്ന അമേരിക്കന്‍ മോഹം വിലപോകില്ലെന്നാണ് ചൈനീസ് വ്യവസായ- വിവരസാങ്കേതിക മന്ത്രി പറയുന്നത്. ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നികുതി ഏര്‍പ്പെടുത്തിയ യു.എസ് നീക്കം ചൈനീസ് വിപണിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് വ്യവസായ-വിവരസാങ്കേതിക സഹമന്ത്രി വ്യക്തമാക്കി.
ഈ മാസം 10നാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നികുതി വര്‍ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. പ്രശ്‌ന പരിഹാരത്തിനായി അമേരിക്ക നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ, വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ചൈന ആരോപിച്ചു.
Post Your Comments