Latest NewsUAE

വൻ സുരക്ഷാ സജ്ജീകരണങ്ങളുമായി തീർഥാടകരെ വരവേൽക്കാനൊരുങ്ങി മക്ക

മക്ക: വൻ സുരക്ഷാ സജ്ജീകരണങ്ങളുമായി തീർഥാടകരെ വരവേൽക്കാനൊരുങ്ങി മക്ക. പൊലീസ് നായ മുതൽ റോബട്ട് വരെ ഉൾപ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 20 സുരക്ഷാ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 10 സംഘങ്ങൾ വീതമുള്ള രണ്ടു ഭാഗങ്ങളായാണ് ഇവരുടെ ദൗത്യം. മക്കയിലെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കുക എന്നതാണ് ഒരു വിഭാഗത്തിന്റെ ചുമതല. സ്ഫോടക വസ്തുക്കളുൾപ്പെടെ സംശയാസ്പദമായ നിലയിൽ കണ്ടെത്തുന്നവ നിർവീര്യമാക്കുകയാണ് രണ്ടാം വിഭാഗത്തിന്റെ ദൗത്യം.

മക്കയിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സ്കാൻ ചെയ്യുന്നതിനും ചിത്രീകരിക്കുന്നതിനും ക്യാമറകൾ സജ്ജമാണ്. വാഹനങ്ങളിൽ ഒളിപ്പിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക ഗ്രൗണ്ട് ക്യാമറകളുമുണ്ട്. സംശയാസ്പദമായ വസ്തുക്കൾ കൈകാര്യം ചെയ്യാൻ റോബട്ടുകൾ ഉപയോഗിക്കുമെന്നും ഉംറ, സുരക്ഷാ സേനയിലെ ആയുധ-സ്ഫോടക വിഭാഗം അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ ഖാലിദ് അൽ ഖൈതാൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button