
ചിറ്റൂർ: പിടിമുറുക്കി ലഹരിമരുന്ന് കച്ചവടം , കഞ്ചാവുപൊതിയുമായി പൊള്ളാച്ചി സ്വദേശി അറസ്റ്റിൽ. അബ്രാം പാളയം സണ്ണി (48) നെയാണ് പിടികൂടിയത്. അത്തി മണിയിൽ കഞ്ചാവുമായി കള്ളുകുടിക്കാനെത്തിയ ഇയാളെ നാട്ടുകാരാണ് പിടികൂടി മീനാക്ഷിപുരം പോലീസിനു കൈമാറിയത്.
ചിറ്റൂരിൽ കള്ളു ഷാപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇയാൾക്ക് പരിചയമുള്ള യുവാവുമായി നടന്ന വാക്കുതർക്കത്തിനിടയിലാണ് പ്രതിയുടെ പക്കൽ സൂക്ഷിച്ച കഞ്ചാവിന്റെ വിവരം പുറത്ത് വരുന്നത്. യുവാവ് കള്ള് മേടിച്ച് തരാൻ പ്രതിയായ സണ്ണിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വാങ്ങി നല്കാൻ തയാറാകാത്തതിനെത്തുടർന്ന് ഇരുവരും തർക്കം ഉണ്ടായി.
എന്നാൽ അടി കൊണ്ട യുവാവു സണ്ണികഞ്ചാവു വിൽപ്പനക്കാരനാണെന്നും വിളിച്ചു പറയുകയും തുടർന്ന് ആളുകൾ ബലം പ്രയോഗിച്ച നടത്തിയ ദേഹ പരിശോധനയിൽ കഞ്ചാവു പൊതി കണ്ടെത്തുകയുമായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Post Your Comments