റിയാദ് : ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറെടുത്ത് അമേരിക്ക. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ സാഹചര്യം മുന്‍നിര്‍ത്തിയാണ് സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കാന്‍ അമേരിക്ക തീരുമാനം എടുത്തത്. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി കൂടാതെ തന്നെ ഏറ്റവും എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാകും വന്‍തോതിലുള്ള ആയുധവില്‍പനയെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
സൗദി അറേബ്യക്കു പുറമെ യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് അടിയന്തര സ്വഭാവത്തിലുള്ള ആയുധവില്‍പനയെന്ന യു.എസ് സറ്റേറ്റ് സെക്രട്ടറി മൈക പോംപിയോ അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ഇടപെടലിനെ തുടര്‍ന്ന രൂപപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഒട്ടും കാലവിളംബം കൂടാതെ തന്നെ ആയുധ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മൊത്തം 8 ബില്യന്‍ ഡോളറിന്റെ ആയുധങ്ങളാവും ലഭ്യമാക്കുകയെന്നാണ സൂചന. പുതുതായി 1500 സൈനികരെ കൂടി ഗള്‍ഫില്‍ വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചതിനു തൊട്ടു പിന്നാലെയാണ് മേഖലയിലെ മൂന്ന രാജ്യങ്ങള്‍ക്ക് ആയുധ ലഭ്യത ഉറപ്പാക്കുന്നത്. രണ്ട യു.എസ പടക്കപ്പലുകള്‍ ഗള്‍ഫില്‍ ഇതിനകം നിലയുറപ്പിച്ചിട്ടുണ്ട്. പാട്രിയട്ട മിസൈല്‍ സംവിധാനവും സജ്ജമാണ്.
Post Your Comments