UAEKeralaLatest NewsNewsIndiaInternationalGulf

കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്​ടപരിഹാരത്തിന് അർഹർ, സർക്കാരുമായി ചർച്ചയ്ക്ക് എം.എ. യൂസുഫലി

നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണ്

അബുദാബി: വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങൾ നഷ്ട പരിഹാരത്തിന് അർഹരാണെന്നും ഇവരെ സർക്കാർ പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും നോർക്കയുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്താൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക ലഭിച്ചാൽ​ മുഖ്യമന്ത്രിക്ക് അയക്കുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങളിൽ പ്രവാസികളുടെ വിഷയം ഉൾപെടുത്താൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്​ അതാത്​ രാജ്യങ്ങളിലെ ഭരണകൂടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസുരക്ഷയും പ്രവാസികൾ അടക്കമുള്ളവരുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ്​ ഗൾഫ്​ രാജ്യങ്ങൾ യാത്ര നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നതെന്നും ഈ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ ജോലി നഷ്​ടപ്പെട്ടും തിരികെയെത്താൻ കഴിയാതെയും നിരവധി പേർ ബുദ്ധിമുട്ടിലാണെന്നും എത്രയും വേഗം യാത്ര വിലക്ക്​ നീങ്ങണമെന്നാണ്​ ആഗ്രഹമെന്നും യൂസുഫലി വ്യക്തമാക്കി. അബൂദബിയിൽ മീഡിയ മജ്​ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button