ദുബായ്: സ്വന്തം മകന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിട്ട് പ്രവാസി യുവാവ്. ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയിൽ നരേന്ദ്രമോദിയെ ജനം വീണ്ടും തിരഞ്ഞെടുത്ത അതേ ദിവസമായിരുന്നു മകന്റെ ജനനവും. നാട്ടിൽ നിന്ന് അഹമ്മദിന്റെ ഭാര്യ തങ്ങൾക്ക് ഒരു ആൺകുട്ടി ജനിച്ചെന്ന് അറിയിച്ചപ്പോൾ അതിനോടൊപ്പം മറ്റൊരു സന്തോഷ വാർത്ത കൂടി പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇതുകേട്ടയുടൻതന്നെ അഹമ്മദ് ഭാരയയോട് മകന് നരേന്ദ്രമോദിയെന്ന് പേര് ഇടാൻ പറയുകയായിരുന്നു.
തനിക്കും തന്റെ കുടുംബത്തിനും ഒരേയൊരു ആഗ്രമാണുള്ളത്, ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് പ്രധാനമന്ത്രി തങ്ങളുടെ കുഞ്ഞിനെ ഒന്ന് അനുഗ്രഹിക്കണം. ഇതാണ് അഹമ്മദിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. കഴിഞ്ഞ അഞ്ചു വർഷമായി ദുബായിൽ ജോലിചെയ്ത് വരികയാണ് അഹമ്മദ്. ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ അഞ്ചു വർഷമായി പ്രധാമന്ത്രി കാഴ്ചവെച്ചത് മികച്ച ഭരണമാണ്. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയാണ് അഹമ്മദ്. മകനെ കൂടാതെ രണ്ട് പെണ്മകൾ കൂടിയുണ്ട് അഹമ്മദിന്.
Post Your Comments