കൊളംബോ: കൊളംബോ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകര സംഘടനയായ തൗഹീദ് ജമായത്തിന്റെ പ്രവർത്തകനായ ഡോക്ടർ നാലായിരത്തോളം സിംഹള യുവതികളെ വന്ധ്യംകരിച്ചതായി ആരോപണം. ആദ്യ പ്രസവം സിസേറിയനായിരുന്നവർക്കാണ് ദുര്യോഗമുണ്ടായതത്രെ. ഇവരുടെ അനുവാദമില്ലാതെ വന്ധ്യംകരിച്ചതായാണ് ശ്രീലങ്കയിൽ നിന്നുള്ള പത്രം റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് ചർച്ചയായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അരോപണത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ശ്രീലങ്കൻ സ്പീക്കർ കരു ജയസൂര്യ പാർലമെന്റിനെ അറിയിച്ചു. അതേസമയം വാർത്തയുടെ ആധികാരികത ഉറപ്പുവരുത്തുമെന്നും വാർത്ത തെറ്റെങ്കിൽ അതിന്റെ ഉത്തരവാദിത്വം പത്രത്തിനാണെന്നും സർക്കാർ വ്യക്തമാക്കി. വാർത്ത തെറ്റെങ്കിൽ പത്രം നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസ്സനായകെ ആണ് വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയത്.ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ കലാപം ഉണ്ടാക്കുമെന്നും എത്രയും പെട്ടെന്ന് വിഷയം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments