Latest NewsIndiaNews

ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം, അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ഭോപ്പാല്‍ : ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം, അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണം. മധ്യപ്രദേശ് സര്‍ക്കാരിന്റേതാണ് ഉത്തരവ്. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാന ആഴ്ചയാകുമ്പേഴേക്കും നടപ്പാക്കണമെന്നാണ് ഉത്തരവ്.

മധ്യപ്രദേശില്‍ വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എത്തിയത്. കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി ആരേഗ്യ പ്രവര്‍ത്തകര്‍ക്ക് ടാര്‍ഗെറ്റും നല്‍കിയിട്ടുണ്ട്. ഇതിനാല്‍ 2019 -20 കാലയളവില്‍ ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button