KeralaLatest News

ഐ.എസില്‍ ആകൃഷ്ടരായി കൂടുതല്‍ മലയാളികള്‍ : മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍

കൊച്ചി: ഐ.എസില്‍ ആകൃഷ്ടരായി കൂടുതല്‍ മലയാളികള്‍ ഏതാനു മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍. ഭീകരസംഘടനയായ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കേരളത്തില്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) നടത്തിയ പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

തമിഴ്‌നാട്ടിലെ മധുര, നാമക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഐ.എസ്. റിക്രൂട്ട്‌മെന്റിനായി ഇവിടങ്ങളില്‍ യോഗം ചേര്‍ന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഈ യോഗങ്ങളില്‍ ഏതാനും മലയാളികളും പങ്കെടുത്തതായാണ് വിവരം.

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷിം തമിഴ്, മലയാളി യുവാക്കള്‍ക്ക് ഐ.എസ്. ആശയങ്ങള്‍ പകര്‍ന്നുനല്‍കുന്നതിന്റെ വീഡിയോകള്‍ എന്‍.ഐ.എ.യ്ക്ക് ലഭിച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ. സംഘം തമിഴ്‌നാട്ടിലെ വിവിധപ്രദേശങ്ങളില്‍ പരിശോധന നടത്തിയത്.

തമിഴ്;നാട് കേന്ദ്രീകരിച്ച് മലയാളികള്‍ ഉള്‍പ്പെട്ട ഐ.എസ്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് എന്‍.ഐ.എ.യ്ക്ക് കിട്ടിയ വിവരം. ശ്രീലങ്കയില്‍ സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍നിന്ന് തമിഴില്‍ അച്ചടിച്ച കടലാസുകള്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ രഹസ്യാന്വേഷണവിഭാഗം എന്‍.ഐ.എ.യെ അറിയിച്ചിരുന്നു. സ്ഫോടനത്തിനാവശ്യമായ രാസവസ്തുക്കള്‍ പലപ്പോഴായി ശ്രീലങ്കയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button