ന്യൂഡൽഹി: ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.‘കര്‍ഫ്യൂ പിന്‍വലിക്കുകയും സമൂഹമാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതോടെ ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം’. സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യക്കാര്‍ക്ക് സഹായം ആവശ്യമെങ്കില്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനേയോ കാണ്ടിയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനേയോ എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്നും അറിയിപ്പുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.
Post Your Comments