ന്യൂഡൽഹി : പുതിയ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി നരേന്ദ്രമോദിയെ ക്ഷണിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഘടകകക്ഷി നേതാക്കൾക്കൊപ്പമാണ് മോദി രാഷ്ട്രപതിയെ കണ്ടത്. രാഷ്ട്രപതി തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ഒരു നിമിഷം പോലും വിശ്രമിക്കാതെ ജോലി തുടങ്ങുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. പുതിയ മന്ത്രിസഭ മെയ് 30നു സത്യപ്രതിജ്ഞ ചെയ്‌തേക്കും.
Rashtrapati Bhavan: The President requested Narendra Modi to advise him about the names of others to be appointed members of the Union Council of Ministers; and to indicate the date and time of the swearing-in-ceremony to be held at Rashtrapati Bhavan https://t.co/e0NlkaIA9s
— ANI (@ANI) May 25, 2019
An NDA delegation, led by BJP President Amit Shah and comprising Prakash Singh Badal, Rajnath Singh, Nitish Kumar, Ram Vilas Paswan, Sushma Swaraj, Uddhav Thakeray, Nitin Gadkari, K. Palaniswami, Conrad Sangma and Neiphiu Rio, called on President Ram Nath Kovind pic.twitter.com/cl0bBCGn5E
— ANI (@ANI) May 25, 2019
അതേസമയം എൻഡിഎ ലോക്‌സഭ കക്ഷി നേതാവായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തു. പാര്‍ലമെന്‍റ് സെൻട്രൽ ഹാളിൽ നടന്ന യോഗത്തിൽ അമിത് ഷാ മോദിയുടെ പേര് നിർദേശിച്ചു. രാജ്‌നാഥ് സിങ്ങും, നിതിൻ ഗഡ്‌കരിയും മോദിയെ പിന്തുണച്ചു.
ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നു നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത ശേഷം ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചായിരുന്നു മോഡി പ്രസംഗം ആരംഭിച്ചത്.
ഈ വര്‍ഷം മതിലുകൾ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കി. ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. എൻഡിഎയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. എൻഡിഎയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്. അധികാരത്തിന്‍റെ ഗർവ്വ് ജനങ്ങൾ അംഗീകരിക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്‍റെ ഭാഗമാണ്. സേവനത്തേക്കാള്‍ വലിയ പ്രചോദനം ഇല്ല. നിങ്ങളുടെ നേതാവായി നിങ്ങളെന്നെ തെരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്. നിങ്ങള്‍ക്ക് തുല്യമാണ്. ജനപ്രതിനിധികൾക്ക് ഭേദഭാവം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന് ഭരണഘടന ഓർമ്മിപ്പിച്ച് കൊണ്ട് മോദി വ്യക്തമാക്കി.
Post Your Comments