ന്യൂഡല്‍ഹി: ചരിത്ര വിജയം നേടി മോദിയുടെ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുമ്പോള്‍ ലോകം മഴുവന്‍ ചര്‍ച്ചയാകപ്പെട്ട തെരഞ്ഞെടുപ്പ് ഫലമായി മാറുകയാണ് ഇന്ത്യയുടേത്. നിരവധി അന്തര്‍ ദേശീയ മാധ്യമങ്ങളാണ് ബിജെപിയുടെ ഉജ്ജ്വല വിജയത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പാകിസ്ഥാന്‍ മാധ്യമങ്ങളും ബിജെപിയുടെ വിജയത്തെ വിലയിരിത്തി. വളരെ സൂക്ഷമതയോടും പ്രാധാന്യത്തോടും കൂടിയാണ് പ്രമുഖ പാക് മാധ്യങ്ങള്‍ ഈ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തത്.
വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങളും പ്രമുഖ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ട്രെന്‍ഡും നേതാക്കളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തി വളരെ വിപുലമായാണ് പ്രമുഖ മാധ്യമമായ ദ് ഡോണ്‍ ഇന്ത്യയുടെ പൊതു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ‘ഇന്ത്യ വീണ്ടും വിജയിച്ചു’ എന്ന നരേന്ദ്ര മോദിയുടെ വാക്കുകളോടെ ബിജെപി ചരിത്ര ജയം സ്വന്തമാക്കി എന്നായിരുന്നു ഡോണിന്റെ തലക്കെട്ട്. എന്നാല്‍ കാര്യമായ പുകഴ്ത്തലുകള്‍ ഡോണിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മോദി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ കുറിച്ചും ദ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എക്സ്പ്രസ് ട്രൈബൂണ്‍, ആരി ന്യൂസ്, ദ് നേഷന്‍, ദ് ന്യൂസ് തുടങ്ങിയ പാകിസ്ഥാന്‍ മാധ്യമങ്ങളും ഇന്ത്യുടെ പൊതു തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ച് വിപുലമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിപക്ഷത്തെ അപ്രസക്തമാക്കി കൂറ്റന്‍ ജയം മോദി നേടി എന്നായിരുന്നു എക്സ്പ്രസ് ട്രൈബൂണലിന്റെ റിപ്പോര്‍ട്ട്. നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന ലോക നേതാക്കളുടെ പ്രതികരണങ്ങളും മധ്യമങ്ങളില്‍ ഇടം പിടിച്ചു.
എന്നാല്‍ ജിയോ ടി പ്രാഥമിക വിവരങ്ങള്‍ മാത്രം നല്‍കി ലളിതമായാണ് ഇന്ത്യന്‍ വോട്ടെണ്ണലിനെ സമീപിച്ചത്. ആരി ന്യൂസ്, ദ് നേഷന്‍, ദ് ന്യൂസ് തുടങ്ങിയ പാക്കിസ്ഥാന്‍ മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് വിപുലമായി വോട്ടെണ്ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments