കോട്ടയം: ബോംബു വച്ച് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതിരുന്ന നാഗമ്പടം പാലം പൊളിച്ചു തുടങ്ങി. ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതലാണ് പാലം പൊളിക്കാനുള്ള ജോലികള്‍ തുടങ്ങിയത.് പാലത്തെ പത്ത് കഷ്ണങ്ങളാക്കി അറുത്ത് മാറ്റുകയാണ് ചെയ്യുന്നത്. പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പാഴയതോടെയാണ് പാലം അറുത്തു മാറ്റാന്‍ തീരുമാനിച്ചത്.
ബോംബു വച്ചിട്ടു പോലും കുലുങ്ങാത്ത നാഗമ്പടം പാലം പൊളിക്കുന്നതിനെതിരെ പ്രതിഷേധത്തോടൊപ്പം നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. ബോംബ് ഉപയോഗിച്ച് പാലം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒമ്പത് മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. ഇതിനെ തുടര്‍ന്ന് വലിയ പരിഹാസമാണ് റയില്‍വെയും കരാറുകാരും നേരിടേണ്ടി വന്നത്.
പാലം അറുത്തുമാറ്റുമ്പോള്‍ 300ടണ്‍ ശേഷിയുള്ള രണ്ട് ക്രെയിനുകള്‍ പാലത്തിന്റെ ഇരുവശത്തും പ്രവര്‍ത്തിപ്പിക്കും. പാലത്തിന്റെ ആര്‍ച്ചുകളാണ് ആദ്്യം അറുത്തു മാറ്റുക. പൊളിക്കുമ്പോള്‍ പാലത്തിന്റെ ഭാഗങ്ങള്‍ താഴേക്ക് അടര്‍ന്നു വീഴാതിരിക്കാന്‍ ഇരുമ്പ് ബ്ലോക്കുകള്‍ ഉപയോഗിച്ച് താങ്ങി നിര്‍ത്തും 24 മണിക്കൂറിനുള്ളില്‍ പാലം നീക്കം ചെയ്യാനാകുമെന്നാണ് റെയില്‍വെയുടെ കണക്ക്കൂട്ടല്‍. പാലം ബോംബ് ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച് അതേ കമ്പനിക്ക് തന്നെയാണ് ഇത്തണയും കരാര്‍ നല്‍കിയിട്ടുള്ളത്.
പാലം പൊളിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 21 പാസഞ്ചര്‍ ട്രെയിനുകളും അഞ്ച് എക്‌സ്പ്ര സ് ട്രെയിനുകളും റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തരിച്ചുവിടാനാണ് തീരുമാനം. അതേസമയം റോഡ് ഗതാഗതത്തിന് തടസമുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
Post Your Comments