തിരുവനന്തപുരം : ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി പരാമര്‍ശിക്കാതെ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലിത്തിലാണ് പത്രങ്ങളില്‍ മുഖ്യമന്ത്രി ലേഖനം എഴുതിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മിക്കതും നിറവേറ്റിയാണ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നെന്ന് പിണറായി വിജയന്‍ അവകാശപ്പെടുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 35 ഇനപരിപാടികള്‍ എല്ലാം പൂര്‍ത്തീകരിച്ചു. ദേശീയ പാതാ വികസനം പോലെ അസാധ്യമെന്ന് കരുതിയിരുന്ന പല പദ്ധതികള്‍ക്കും ജീവന്‍ വച്ചെന്നും ലേഖനത്തില്‍ പറയുന്നു. കിഫ്ബി പുനഃസംഘടിപിച്ച് ധനസമാഹരണത്തില്‍ പുതിയ സാധ്യതകള്‍ തുറന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വരെ കേരളത്തിന്റെ പേര് മുഴങ്ങിക്കേട്ടതും ലേഖനം എടുത്തുപറയുന്നു. പ്രളയകാലത്തെ അതിജീവിക്കാന്‍ സഹായിച്ച കേരള ജനതയുടെ ഒരുമ നവകേരള നിര്‍മ്മാണത്തിലും മുതല്‍ക്കൂട്ടാവുമെന്നും പിണറായി വിജയന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. അതേസമയം, സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ ഒന്നും തന്നെയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലും ആഘോഷ പരിപാടികള്‍ ഒന്നും ഉണ്ടാകില്ല.
Post Your Comments