ന്യൂഡൽഹി : എൻഡിഎ ലോക്‌സഭ കക്ഷി നേതാവായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തു. പാര്‍ലമെന്‍റ് സെൻട്രൽ ഹാളിൽ നടന്ന എന്‍ഡിഎ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിൽ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ മോദിയുടെ പേര് നിർദേശിച്ചു. രാജ്‌നാഥ് സിങ്ങും, നിതിൻ ഗഡ്‌കരിയും മോദിയെ പിന്തുണച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനു അഭിനന്ദനം അറിയിച്ചു.
മുതിര്‍ന്ന നേതാക്കളും, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു.
Narendra Modi elected as the leader of the BJP Parliamentary Party. pic.twitter.com/ugf7jJ5u7C
— ANI (@ANI) May 25, 2019
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായിനരേന്ദ്ര മോദി നാളെ രാഷ്ട്രപതിയെ കാണും. . 28ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷം മോദി 29ന് അമ്മയെ കാണാനായി അഹമ്മദാബാദിലേക്ക് പോകും. 30നാകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ലോകനേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ രണ്ടാമനാകുമെന്നും സൂചനയുണ്ട്.
BJP President Amit Shah: I thank all the allies and the MPs who have unanimously chosen NDA's leader Narendra Modi as the new Prime Minister of the country. pic.twitter.com/CZU7gzK6lt
— ANI (@ANI) May 25, 2019
Post Your Comments