
ഹാംപ്ഷെയര്‍: ഒരു വർഷമായി വിലക്ക് നേരിട്ടിരുന്ന സ്റ്റീവൻ സ്മിത്ത് തന്റെ തിരിച്ച് വരവ് സെഞ്ചുറിനേടി ആഘോഷമാക്കിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സടിച്ചു. 102 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്സറും ഉൾപ്പെടെ സ്മിത്ത് 116 റണ്‍സെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(14) ആദ്യം തന്നെ നഷ്ടമായി. ഷോണ്‍ മാര്‍ഷും(31) വാര്‍ണറും(43) ചേര്‍ന്ന് ഓസീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. ഇരുവരും പുറത്തായ ശേഷം ഖവാജ(31)ക്കൊപ്പം മികച്ച കൂട്ടുകെട്ടുമാറി മുന്നോട്ട് പോയ സ്മിത്താണ് ഓസീസിന്ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 69 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.
സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തിയതോടെ കിരീട പ്രതീക്ഷയിലാണ് ഓസിസ് ഇംഗ്ലീഷ് മണ്ണിൽ പറന്നിറങ്ങിയിരിക്കുന്നത്. അഞ്ചു തവണ കപ്പിൽ മുത്തമിട്ടിട്ടുള്ള കങ്കാരുപ്പട നിലവിലെ ചാമ്പ്യന്മാരുമാണ്.
തുടർച്ചയായി ഏറ്റവും കൂടുതൽ ലോകകപ്പ് വിജയങ്ങൾ, ഏറ്റവും കൂടുതൽ കിരീടങ്ങൾ തുടങ്ങി ഒട്ടനവധി നേട്ടങ്ങൾ ലോകകപ്പിൽ സ്വന്തമാക്കിയവരാണ് ഓസിസ്.
ദീർഘകാലം ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായിരുന്നെങ്കിലും സമീപകാലത്തായി പിന്നോട്ട് പോയിരുന്നു. പഴയ പ്രതാപം തിരിച്ചു പിടിക്കാനാണ് ഇത്തവണ ടീം ശ്രമിക്കുക.
Post Your Comments