
ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ താരങ്ങൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സാധ്യത. ഓസ്‌ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും, സ്റ്റീവ് സ്മിത്തും ഇന്ത്യ വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ഉടൻ വിലക്കുമെന്നും റിപ്പോർട്ടുണ്ട്. അതിർത്തി കടക്കും മുമ്പ് രാജ്യത്ത് എത്താനാണ് ഓസ്‌ട്രേലിയൻ താരങ്ങൾ ശ്രമിക്കുന്നത്.
ഡേവിഡ് വാർണറും, സ്റ്റീവ് സ്മിത്തും മടങ്ങുന്നതോടെ ഹൈദെരാബാദിനും ഡൽഹി ക്യാപിറ്റൽസിനും വലിയ തിരിച്ചടിയാകും. നേരത്തെ സംപ, റിച്ചാർഡ്സൺ, ആൻഡ്രൂ ടൈ, തുടങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങൾ ഇന്ത്യ വിട്ടു. ഓസ്‌ട്രേലിയൻ താരങ്ങൾക്ക് പുറമെ മറ്റു വിദേശ താരങ്ങളും ഇന്ത്യ വിടുന്നതിന്റെ ആലോചനയിലാണ്.
Post Your Comments