സിഡ്നി: ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. നേരത്തെ, ഓസ്‌ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയിൻ ഇക്കാര്യം സ്മിത്തിനോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് നഷ്ടമായാലും പ്രശ്നമില്ലെന്നും പരിക്ക് മാറി ആഷസ് ടീമിലേക്ക് മടങ്ങി വരേണ്ടതിനെ കുറിച്ചാണ് സ്മിത്ത് ചിന്തിക്കേണ്ടതെന്നും പെയിൻ പറഞ്ഞു.
‘പരിക്ക് മാറി വേഗം മടങ്ങി വരുവാൻ സ്മിത്ത് ശ്രമിക്കരുത്. ലോക കപ്പ് നഷ്ടമായാലും പ്രശ്നമില്ല. ആഷസിൽ കളിക്കാനുള്ള തയ്യാറെടുപ്പാനാണ് സ്മിത്ത് നടത്തേണ്ടത്. സ്മിത്ത് ആഷസിന് പൂർണമായും ഫിറ്റാകണം. അതിന് ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ല’ പെയിൻ പറഞ്ഞു.
ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനായി ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുക്കമാണെന്ന് സ്മിത്ത് ഓസീസ് ബോർഡിനോട് പറഞ്ഞിരുന്നു. നിലവിലെ കൈമുട്ടിലെ പരിക്കിനെ തുടർന്ന് വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്ന് നിലവിൽ മാറിനിൽക്കുകയാണ് സ്മിത്ത്.
Read Also:- മനുഷ്യർക്ക് സന്ദർശനം അസാധ്യമായ സ്ഥലങ്ങൾ -01
2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. പരമ്പരയിലെ അവസാന മത്സരം പെർത്തിൽ ജനുവരി 14ന് നടക്കും. അഡിലെയ്ഡ് ഓവലിൽ ഡിസംബർ 16ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റായിരിക്കും പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റ്. മൂന്നാം ടെസ്റ്റ് മെൽബേണിലും നാലാം ടെസ്റ്റ് സിഡ്‌നിയിലും നടക്കും.
Post Your Comments