തൃശൂര്‍: മൂന്ന് കോടിയുടെ മയക്കുമരുന്നുമായി തൃശൂരിൽ നിന്ന് രണ്ടുപേർ പിടിയിൽ. തൃശൂര്‍ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിന് എന്ന മിഥിന് (25), കണ്ണൂര്‍ ഓളയാര്‍ സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടേകാല്‍ കിലോ ഹാഷിഷ് ഓയില്‍, 1.5 ഗ്രാം എം.ഡി.എം.എ, 2.60 ഗ്രാം അംഫെറ്റമിന്‍ എന്നിവ സഹിതമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഓണ്‍ലൈനായി മയക്കുമരുന്ന് വരുത്തുകയും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വില്പന നടത്തുകയും ചെയ്തിരുന്ന മിഥിനെ ആമ്പക്കാടന്‍ മൂലയില്‍ നിന്നുമാണ് പിടികൂടിയത്. മിഥിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിഞ്ചു മാത്യു പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന്, പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്, വിപിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ടി.ആര്. സുനില്‍, മനോജ് കുമാര്‍, ജെയ്സണ്‍, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീര്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Post Your Comments