![JOBS](/wp-content/uploads/2018/07/jobs-1.png)
ഇരിക്കൂര്‍, പയ്യന്നൂര്‍, തളിപറമ്പ്, പേരാവൂര്‍, ഇരിട്ടി, പാനൂര്‍, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നടത്തുന്നതിന് വെറ്ററിനറി സര്‍ജനെ സഹായിക്കുന്നതിന് അറ്റന്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മെയ് 25 ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് അഭിമുഖം. സമയം, ബ്ലോക്ക് എന്നീ ക്രമത്തില്‍. ഇരിക്കൂര്‍ രാവിലെ 10 മണി, പയ്യന്നൂര്‍ രാവിലെ 10.30, തളിപ്പറമ്പ് രാവിലെ 11 മണി, പേരാവൂര്‍ രാവിലെ 11.30, ഇരിട്ടി 12 മണി, പാനൂര്‍ ബ്ലോക്കില്‍ ഉച്ചക്ക് 12.30, കൂത്തുപറമ്പ് ബ്ലോക്കില്‍ ഉച്ചക്ക് ഒരു മണി. ബന്ധപ്പെട്ട ബ്ലോക്കിലെ താമസക്കാരായ എഴുത്തും വായനയുമറിയുന്ന കായികശേഷിയുള്ളവരും ത്രീ വീലര്‍/ ഫോര്‍ വീലര്‍ ലൈസന്‍സുമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് സമയങ്ങളില്‍ ജില്ലാ പഞ്ചായത്തില്‍ ഹാജരാകണം. വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് ഡ്യൂട്ടി. ഫോണ്‍. 0497 2700267
Post Your Comments