ലണ്ടൻ: ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗന് പരുക്ക്. പരിശീലനത്തിനിടെ മോർഗന്റെ വിരലിനാണ് പരുക്കേറ്റത്. മോർഗന് നഷ്ട്ടമാകുമോയെന്നും പരുക്ക് എത്രത്തോളം ഗുരുതരമാണെന്നും വ്യക്തമല്ല.
നാളെ ഓസ്ട്രേലിയയുടെ സന്നാഹ മത്സരമുള്ള ടീമിന് വേണ്ടി പരിശീലനത്തിനിറങ്ങിയപ്പോഴാണ് പരുക്ക്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളത്തെ മത്സരത്തിൽ എന്തായാലും ഇദ്ദേഹം കളിച്ചേക്കില്ലെന്നു വ്യക്തമാണ്.
ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരം കൂടിയാണ് മോർഗൻ. മോർഗന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജോ റൂട്ടാകും ടീമിനെ നയിക്കുക. മെയ് 30നു ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ആതിഥേയരുടെ എതിരാളികൾ.
കപ്പ് നേടാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ഇവരാണ്. സന്തുലിതമായ ടീം എന്നതാണ് ഇംഗ്ലണ്ടിനെ ഈ ലോകകപ്പിന്റെ ഫേവറൈറ്റ്സ് ആക്കുന്ന ഘടകം. എല്ലാ ബാറ്റസ്മാൻമാരും സ്ഥിരത പുലർത്തുന്നവരാണ്. മികച്ച ഓൾ റൗണ്ടർമാരും പേസർമാരും ടീമിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയുമാകും ആതിഥേയർക്ക് ഭീഷിണിയുയർത്തുന്ന പ്രധാന ടീമുകൾ
Post Your Comments