രാജ്യം മുഴുവന്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ആഘോഷങ്ങളിലാണ്. എന്നാലിപ്പോഴും മോദിയുടെ വിജയത്തില്‍ കുറ്റം കണ്ടുപിടിക്കുകയാണ് ബി.എസ്.പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്‌തെന്ന് എന്നാണ് മായാവതി ആരോപിക്കുന്നത്.
ജനവികാരത്തിന് എതിരായ ഫലമാണ് ഉണ്ടായതെന്നും മായാവതി പറഞ്ഞു. രാജ്യം മുഴുവന്‍ ഇ.വി.എമ്മിനെ എതിര്‍ക്കുകയാണ്. ഈ ഫലത്തിനുശേഷം ജനങ്ങള്‍ക്ക് ബാക്കിയുണ്ടായിരുന്ന വിശ്വാസം കൂടി പോയി. വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. മഹാസഖ്യം യു.പിയില്‍ 80ല്‍ 50 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ അവകാശവാദം. എന്നാല്‍ നാലില്‍ ഒന്ന് മാത്രം നേടാനേ സഖ്യത്തിന് കഴിഞ്ഞുള്ളൂ. അതേസമയം ബി.ജെ.പി 60ലേറെ സീറ്റുകള്‍ നേടുകയും ചെയ്തു.
Post Your Comments