ലഖ്‌നൗ: ശേീയ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച എംഎല്‍എയെ ബിഎസ്പി സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലെ പതാരിയയില്‍ നിന്നുള്ള എംഎല്‍എ രമാദേവി പരിഹാറിനെയാണ് സസ്‌പെന്‍ര് ചെയ്തത്. മായാവതിയാണ് രമാദേവിയുടെ സസ്പെൻഷൻ കാര്യം അറിയച്ചത്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എയെ വിലക്കിയെന്നും മായാവതി വ്യക്തമാക്കി. ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അത് ആര് ലംഘിച്ചാലും നടപടി നേരിടേണ്ടിവരുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
മുസ്ലിംകളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്പിയുടെ വര്‍ഗീയ പരാമർശത്തെയും മായാവതി വിമര്‍ശിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിംകള്‍ പാകിസ്ഥാന്‍കാരല്ല. ഉത്തര്‍പ്രദേശിലെ പൊലീസ് നടപടികളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യേഗസ്ഥരെ പിരിച്ചുവിടണമെന്നും മായാവതി ആവശ്യപ്പെട്ടു. എസ്പിയുടെ പരാമർശത്തെ തള്ളി ബിജെപി മുക്താർ അബ്ബാസ് നഖ്വിയും രംഗത്ത് എത്തിയിരുന്നു. എസ്പിക്കെതിരെ നടപടി വേണമെന്നും അദേഹം അവശ്യപ്പെട്ടു.
Post Your Comments