Election NewsKeralaLatest NewsElection 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള

തിരുവനന്തപുരം : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ ഇടത് മുന്നണിയുടെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്  ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. വീ​ണ ജോ​ർ​ജ്, എ. ​പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ എം​എ​ൽ​എ​മാ​ർ സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ൽ പി​ന്നി​ലായി അവരും രാജി വെക്കണമെന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യെ രാ​ഷ്ട്രീ​യ ക​ന്പോ​ള​ത്തി​ൽ വി​ൽ​പ​ന ച​ര​ക്കാ​ക്കി​യി​ട്ടി​ല്ല. ബി​ജെ​പി​യ​ല്ല കേ​ര​ള​ത്തി​ൽ മ​ത ധ്രു​വീ​ക​ര​ണം ന​ട​ത്തി​യ​ത്. കേ​ന്ദ്ര​ത്തി​ൽ ഒ​ന്നി​ച്ച് അ​ധി​കാ​രം പ​ങ്കി​ടാ​ൻ ആ​ഗ്ര​ഹി​ച്ച് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സു​മാ​ണ് മ​ത ധ്രു​വീ​ക​ര​ണം ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ൽ കോ​ട്ട​മു​ണ്ടാ​യോ എ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് കു​റ​ഞ്ഞ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ പി​ള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button