കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പല എൽഡിഎഫ് സ്ഥാനാർത്ഥികളും തങ്ങളുടെ പരാജയത്തെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. അതിനിടയിൽ കോട്ടയത്തെ ഇടത് സ്ഥാനാർത്ഥിയായ വി.എന്‍ വാസവന് പ്രതികരണമറിയിച്ചു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണമുണ്ടായിയെന്നും ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങൾ ഒരുമിച്ചുവെന്നും വാസവന് വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയഴുത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ഇടതുപക്ഷത്തിന് വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്ത്രീ പ്രവേശന വിഷയവും ഇടതുപക്ഷത്തിന്റെ വിജയത്തെ ബന്ധിച്ചുവെന്നാണ് സൂചന. വോട്ടെണ്ണി അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന് വ്യക്തമായി.
Post Your Comments