ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ അട്ടിമറി ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നേടിക്കൊണ്ടിരിക്കുന്നത്. 60,000ത്തിലധികം വോട്ടിലാണ് എല്‍ഡിഎഫിന്റെ കരുത്തുറ്റ സ്ഥ്ാനാര്‍ത്ഥി പി.കെ ബിജുവിനെതിരെ രമ്യ നേടിയത്. ആലത്തൂരിലേത് ജനം തന്നെ വിജയമാണെന്ന് രമ്യ പറഞ്ഞു. മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷിച്ചിരുന്നുവെന്നും രമ്യ പ്രതികരിച്ചു.
ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായാണ് ആലത്തൂര്‍ മണ്ഡലം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ ആദ്യ ഘട്ടത്തില്‍ മാത്രമാണ് പികെ ബിജുവിന് ലീഡ് പിടിക്കാന്‍ സാധിച്ചത്.
സിറ്റിംഗ് എംപിയായ പികെ ബിജു ഇവിടെ മൂന്നാം വട്ടമാണ് ജനവിധി തേടുന്നത്. സംവരണ മണ്ഡലമായ ആലത്തൂരിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇറക്കിയത്. എന്നാല്‍ ഊര്‍ജ്ജസ്വലമായ പ്രചാരണത്തിലൂടെ രമ്യ ഇടത് കോട്ടയില്‍ ഇടിച്ചു കയറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
Post Your Comments