
തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ഒരു സീറ്റു പോലും നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. ലീഡി നില അനുസരിച്ച് വയനാട്ടിലെ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണ് മുന്നില്‍. 34214 ആണ് രാഹുലിന്റെ ലീഡ് നില. എല്‍ഡിഎഫും ബിജെപിയും ഒരു മണ്ഡലങ്ങളിലും മുന്നേറ്റം ഉറപ്പിച്ചിട്ടില്ല. പത്ത് ശതമാനം വോട്ടാണ് ഇതുവരെ എണ്ണിയത്.
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനും , എറണാകുളത്ത് ഹൈബി ഈഡനും കോഴിക്കോട്ട് എംകെ രാഘവനും മുന്നിലാണ് . ഇടുക്കിയില്‍ രണ്ട് ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ഡീന്‍ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മുപ്പത്തിനായിരത്തോട് അടുക്കുന്നു. കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ ലീഡ് പതിനായിരം കടന്നു. 1960 വോട്ടുകള്‍ക്കാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍ നില്‍ക്കുന്നത്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ലീഡ് 5000 ത്തിനടുത്താണ്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ദേശീയ തലത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റമാണ് നടത്തുന്നത്.
Post Your Comments