KeralaLatest News

യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്; വ്യാപക സംഘര്‍ഷം

വടകര: തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു.

വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഈ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button